വാക്സീനുകൾ ഇടകലർത്തി പരീക്ഷിക്കുന്ന പ്രവണത അപകടകരമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : വാക്സീനുകൾ ഇടകലർത്തി പരീക്ഷിക്കുന്ന പ്രവണത അപകടകരമെന്ന് ലോകാരോഗ്യ സംഘടന. ഒരു കമ്പനിയുടെ വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ഡോസ് വാക്സീൻ മറ്റൊരു നിർമ്മാതാവിന്റെ സ്വീകരിക്കുന്നതിനെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഇത്തരത്തിൽ വാക്സീനുകൾ ഇടകലർത്തി ഉപയോഗിച്ചാൽ അവയുടെ കാര്യക്ഷമത വർധിക്കുമോ എന്ന് കണ്ടെത്തുന്നതിനുള്ള നിരവധി പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ വ്യക്തികൾ സ്വന്തം നിലയ്ക്ക് വാക്സീനുകൾ ഇടകലർത്തി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

വാക്സീനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് സംബന്ധിച്ച പരീക്ഷണങ്ങളുടെ ഡേറ്റ ഇനിയും പൂർണമായും ലഭ്യമായിട്ടില്ല. അവയുടെ സുരക്ഷയും പ്രതിരോധ പ്രതികരണവും കാര്യക്ഷമതയും സംബന്ധിച്ച വിവരങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. സ്ഥിതി ഇതായിരിക്കെ വിശദമായ പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ അതോറിറ്റികൾ ചർച്ച ചെയ്തെടുക്കേണ്ട തീരുമാനങ്ങൾ വ്യക്തികൾ സ്വന്തം നിലയ്ക്ക് എടുക്കുന്നത് അതീവ ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ആസ്ട്ര സെനക്കയുടെ ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് രണ്ടാം ഡോസിന് അവ ലഭ്യമാകാത്ത പക്ഷം ഫൈസർ വാക്‌സീൻ എടുക്കാമെന്ന് ലോകാരോഗ്യസംഘടന സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ജൂണിൽ പറഞ്ഞിരുന്നു. ആസ്ട്ര സെനക്കയും ഫൈസറും ഇടകലർത്തി ഉപയോഗിക്കുന്നത് സംബന്ധിച്ച് ഓക്സ്ഫഡ് സർവകലാശാല പഠനം നടത്തിവരികയാണ്. മൊഡേണയുടെയും നൊവവാക്‌സിന്റെയും വാക്‌സീനുകളിലേക്ക് കൂടി പരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...