ഇ​ന്ത്യ​ന്‍ ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റും പു​ലി​റ്റ്സ​ര്‍ ജേ​താ​വു​മാ​യ ഡാ​നി​ഷ് സി​ദ്ദി​ഖി അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

കാ​ണ്ഡ​ഹാ​ര്‍ : ഇ​ന്ത്യ​ന്‍ ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റും പു​ലി​റ്റ്സ​ര്‍ ജേ​താ​വു​മാ​യ ഡാ​നി​ഷ് സി​ദ്ദി​ഖി അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കൊല്ല​പ്പെ​ട്ടു. കാ​ണ്ഡ​ഹാ​റി​ലെ സ്പി​ന്‍ ബോ​ല്‍​ദാ​ക് ജി​ല്ല​യി​ല്‍ സം​ഘ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്. അ​ഫ്ഗാ​ന്‍ മാ​ധ്യ​മ​മാ​യ ടോ​ളോ ന്യൂ​സാ​ണ് വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.

വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സി​ന്‍റെ ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റാ​ണ് ഡാ​നി​ഷ് സി​ദ്ദി​ഖി. അ​ഫ്ഗാ​ന്‍ സേ​ന​യും താ​ലി​ബാ​നും ത​മ്മി​ല്‍ നേ​രി​ട്ട് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന സ്പി​ന്‍ ബൊ​ല്‍​ദാ​ക്കി​ലെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്ത​നാ​ണ് സി​ദ്ദി​ഖി എ​ത്തി​യത്. സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ളെ താ​ലി​ബാ​ന്‍ റോ​ക്ക​റ്റു​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തി​ന്‍റെ ഗ്രാ​ഫി​ക് ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അദ്ദേഹത്തി​ന്‍റെ ‌റി​പ്പോ​ര്‍​ട്ട് മൂ​ന്നു ദി​വ​സം മു​മ്പ് പു​റ​ത്തു​വ​ന്നി​രു​ന്നു.‌

റോ​ഹി​ന്‍​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ ദു​രി​തം പ​ക​ര്‍​ത്തി​യ​തി​നാ​ണ് സി​ദ്ദി​ഖി​ന് 2018ല്‍ ​പു​ലി​റ്റ്സ​ര്‍ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. നേപ്പാ​ള്‍ ദൂ​കമ്പം, ഡ​ല്‍​ഹി​യി​ലെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം, ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ദു​ര​ന്തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ദ്ദി​ഖി പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ള്‍ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ ശ്മ​ശാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ദഹി​പ്പി​ക്കു​ന്ന സി​ദ്ദി​ഖി​യു​ടെ ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...