ഡിജിറ്റല്‍ മത്സരനിയമം വരുന്നു ; ബില്ലിന്റെ കരട് തയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡിജിറ്റല്‍ മേഖലയിൽ ഭീമന്മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികള്‍ തടയാനും ഡിജിറ്റല്‍ മത്സരനിയമം വരുന്നു. അന്യായ വ്യാപാരരീതികള്‍ പിന്തുടരുന്ന ഡിജിറ്റല്‍, ടെക് കമ്പനികള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബില്‍. കേന്ദ്ര കോര്‍പ്പറേറ്റ്‌ കാര്യ മന്ത്രാലയമാണ് ഡിജിറ്റല്‍ കോമ്പറ്റീഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. ഇ-കൊമേഴ്സ് മേഖലയിലെ ഗേറ്റ്കീപ്പര്‍ പ്ലാറ്റ്ഫോമുകളെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളും കരടിലുണ്ട്. സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും മന്ത്രാലയം ബില്‍ അന്തിമമാക്കുക.

ഡിജിറ്റല്‍ വിപണികളിലെ മത്സരം നിയന്ത്രിക്കാൻ പ്രത്യേക നിയമം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ 2023 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ കോമ്പറ്റീഷന്‍ ലോ കമ്മിറ്റി രൂപവത്കരിച്ചത്. മേഖലയിലെ സ്ഥാപനങ്ങളുടെ പരസ്പര സഹകരണം, ഡേറ്റ പങ്കിടല്‍, പോര്‍ട്ടബിലിറ്റി തുടങ്ങിയവയില്‍ സമവായം സൃഷ്ടിക്കുകയും ലക്ഷ്യമാണ്. കോര്‍പ്പറേറ്റ്‌ കാര്യ സെക്രട്ടറി മനോജ് ഗോവിലിന്റെ നേതൃത്വത്തിലാണ് സമിതി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട് നാല്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....