പരിഹാരം കണ്ടെത്തുമോ ? ; കർഷകരുമായി കേന്ദ്രം ഇന്ന് വീണ്ടും ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യതലസ്ഥാനത്തേക്ക്‌ സമരത്തിന് പുറപ്പെട്ട കര്‍ഷകരുമായി വീണ്ടും അനുനയചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. സമരത്തിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ചണ്ഡീഗഢിലെത്തും. സമരരംഗത്തുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും പ്രതിനിധികളുമായി ബുധനാഴ്ച വൈകീട്ട് ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്.

ചൊവ്വാഴ്ച പഞ്ചാബില്‍നിന്ന് ട്രാക്ടറുകളിലും ട്രക്കുകളിലുമായി പുറപ്പെട്ട കര്‍ഷകര്‍ക്ക് ബുധനാഴ്ചയും ഹരിയാണ അതിര്‍ത്തി കടക്കാനായില്ല. ശംഭു, ഖനോരി അതിര്‍ത്തികളടച്ച് സമരക്കാരുടെ വഴിമുടക്കിയിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ ഗ്രാമീണപാതകളിലും ദേശീയപാതയിലേക്ക് പോകുന്ന ഇടറോഡുകളിലും മണ്ണുമാന്തിയെത്തിച്ച് ആഴത്തിലുള്ള കിടങ്ങുകളുണ്ടാക്കി. ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ഒരുസംഘം ശ്രമിച്ചതോടെ ബുധനാഴ്ച രാവിലെമുതല്‍ കര്‍ഷകര്‍ക്കുനേരേ കണ്ണീര്‍വാതകപ്രയോഗമുണ്ടായി. സമരക്കാര്‍ അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ക്കടുത്തേക്ക് നീങ്ങിയപ്പോഴെല്ലാം പോലീസ് നടപടിയുണ്ടായി. അതിനിടെ പോലീസിനുനേരേയും കല്ലേറുനടക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...