പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് നേരെ സ്രാവിന്റെ ആക്രമണം ; കാൽ നഷ്ട്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. സംഭവത്തിൽ യുവാവിന്റെ കാലിന്റെ മുക്കാൽ ഭാ​ഗവും സ്രാവ് കടിച്ചെടുത്തു. വൈതർന പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ വിക്കി ഗൗരി എന്ന യുവാവിനെയാണ് സ്രാവ് ആക്രമിച്ചത്. ആക്രമണത്തിൽ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ ഇടതു മുട്ടിന് താഴോട്ടുള്ള ഭാഗം സ്രാവ് കടിച്ചെടുത്തു. ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി.

പുഴയിൽ നിന്ന് സ്രാവ് ഉയർന്നു പൊങ്ങുന്നതിന്റെയും വാലിട്ടടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്. സംഭവത്തിന് ശേഷം പ്രദേശവാസികൾ ഭീതിയിലാണ്. ഒരു സ്രാവിനെ നാട്ടുകാർ കൊന്ന് കയറിൽ കെട്ടിത്തൂക്കിയ വിഡിയോയും പുറത്തുവന്നു. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന്...

0
ഡൽഹി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം...

വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന

0
കാസർകോട്: വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട്...

ഓണാഘോഷ ദിനത്തിൽ എട്ടാം ക്ലാസ്സ് പരീക്ഷ ; സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ്...

പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി

0
മലപ്പുറം: പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ...