സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ ഡിജിറ്റൽ വത്കരണനയത്തിന്റെ ഭാഗമായി സമ്പർക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്കു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം പഞ്ചായത്തില്‍ അടയ്ക്കാവുന്നതാണ്. കൂടാതെ ക്യൂആര്‍ കോഡു മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭ്യമാണ്.

പഞ്ചായത്തിലടയ്‌ക്കേണ്ട നികുതികൾ ഉൾപ്പടെ എല്ലാ പണമിടപാടുകളും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ കഴിയും. കോവിഡ്‌ പശ്ചാത്തലത്തിൽ സമ്പർക്ക രഹിത സേവനങ്ങൾ ജനങ്ങൾക്കു പ്രയോജനപ്രദമാണ്. പഞ്ചായത്തു പ്രസിഡന്റ് അനിത അനിൽകുമാർ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ചാക്കോ വളയനാട്ട്,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി അദ്യക്ഷ സീമ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്സി ചാക്കോ, ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യു, ബിജി വര്‍ഗീസ്, ഷൈനി പുളിക്കൽ, എം.ജി ശ്രീകുമാർ, സെക്രട്ടറി കനകമണി, സലാമത്തു, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റാന്നി ശാഖ മാനേജർ ജോഷി പി ജോൺ ,ബാങ്കിന്റെ റീജിയണൽ സെയിൽസ് മാനേജർ സജിത് എസ് പിള്ള, ഓഫീസർ ജ്യോതിഷ് ബാബു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....