ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കണം : എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : റവന്യൂ, സര്‍വെ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഡിജിറ്റല്‍ ‍ റീസര്‍വെ ശില്പശാല നടത്തി. ഓണ്‍ലൈനായി നടന്ന ജില്ലാതല ശില്പശാല തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി. ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെ ജനകീയമായി നിര്‍വഹിക്കുന്ന പ്രവര്‍ത്തനമാണ് ഡിജിറ്റല്‍ റിസര്‍വെ.

ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച്‌ ഇതിനുവേണ്ട പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ സഹകരിക്കണം. സര്‍വെയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഭൂവുടമകളുടെ സഹകരണം ഉറപ്പാക്കാന്‍ ജനകീയ കമ്മിറ്റികള്‍ക്കു സാധിക്കണം. ഭൂമിയുടെ രേഖകള്‍ കൃത്യമായി കാണിക്കുക, അതിരുകള്‍ കാണുംവിധം കാടുകള്‍ വെട്ടി തെളിക്കുക തുടങ്ങിയ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ ഗ്രാമസഭകളുടെ ഭാഗമാക്കി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഭാവി വികസനത്തിന് ഭൂവിനിയോഗം കൂടുതല്‍ ആവശ്യമാണ്. ഡിജിറ്റല്‍ റീസര്‍വെയിലൂടെ ഭൂമിയുടെ കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കും. സ്വകാര്യ ഭൂമികളും തിട്ടപ്പെടുത്തി ഭൂവുടമകള്‍ക്കു സംരക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. നമ്മുടെ പ്രകൃതി വിഭവങ്ങളുടെ അടയാളപ്പെടുത്തലും കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...