ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച  ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്നു. നിലവിലുള്ള പാഠ്യപദ്ധതിയെയും പഠന പ്രക്രിയകളെയും അടിസ്ഥാനപ്പെടുത്തി ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായ ഇ-ലാംഗ്വേജ് ലാബ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയിരിക്കുന്നത്.

ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ-ലാംഗ്വേജ് ലാബിന്റെ ആദ്യഘട്ടം. വിദ്യാര്‍ത്ഥികള്‍ക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റിംഗിനും ഒരു കമ്പ്യൂട്ടര്‍ ഗെയിം പോലെ മിക്ക പ്രവര്‍ത്തനങ്ങളും കളികളിലൂടെ പൂര്‍ത്തിയാക്കാനും സോഫ്റ്റ്‌വെയറില്‍ സൗകര്യമുണ്ട്. സ്റ്റുഡന്റ് മൊഡ്യൂളിനു പുറമെ ഓരോ വിദ്യാര്‍ഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നല്‍കാനും അദ്ധ്യാപകരെ സഹായിക്കുന്ന ടീച്ചിംഗ് മൊഡ്യൂളും പ്രഥമാധ്യാപകര്‍ക്ക് മോണിറ്ററിംഗിനുള്ള പ്രത്യേക മൊഡ്യൂളും ഇ-ലാംഗ്വേജ് ലാബിലുണ്ട്.

ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി നേരത്തെ സമഗ്ര പോര്‍ട്ടലില്‍ ഇ-ലൈബ്രറിയും കൈറ്റ് വിക്‌ടേഴ്‌സില്‍ ഇ-ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടര്‍ച്ചയാണ് ഇ-ലാംഗ്വേജ് ലാബ്. ഇന്റര്‍നെറ്റ് സൗകര്യമോ, സെര്‍വര്‍ സ്‌പേസോ, പ്രത്യേക നെറ്റ്‌വര്‍ക്കിംഗോ ആവശ്യമില്ലാതെ സ്‌കൂളുകളില്‍ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ് സംവിധാനം സ്‌കൂളുകളിലെ 1.2 ലക്ഷം ലാപ്‌ടോപ്പുകളിലും ഒരുക്കാനാകും.

ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കഥകള്‍ കേള്‍ക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകള്‍ എന്നിവ കാണുന്നതിനും സോഫ്റ്റ്‌വെയറില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകള്‍ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ് എന്നത്.

അതാവട്ടെ പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാര്‍ത്ഥകള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും ഇ-ലാംഗ്വേജ് ലാബില്‍ സൗകര്യമുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില്‍ ഇ-ലാംഗ്വേജ് ലാബ് പദ്ധതിയ്ക്ക് വെള്ളിയാഴ്ച (മാര്‍ച്ച്‌ 11) തുടക്കമാകും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പൂജപ്പുര ജി.യു.പി എസ്-ല്‍ വൈകിട്ട് 3.30ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...