പത്തനംതിട്ട : ജില്ലയിൽ ഡിജിറ്റൽ റീസർവേ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, കോന്നി താഴം തണ്ണിത്തോട് എന്നീ വില്ലേജുകളിൽ സർവ്വെ ജീവനക്കാരുടെ യാത്രാസൗകര്യത്തിനും സർവ്വെ ഉപകരണങ്ങൾ അതാതു പോയിന്റുകളിൽ എത്തിക്കുന്നതിനും വേണ്ടി 35,000 രൂപ മാസ വാടകയിനത്തിൽ ഡ്രൈവര്‍ ഇന്ധനം സഹിതം (1500കി.മി/മാസം ) വാഹനം ആവശ്യമുണ്ട്. താല്പര്യമുള്ള വാഹന ഉടമകൾ മുദ്ര വെച്ച കവറിൽ ക്വട്ടേഷൻ തീയതി മുതൽ 7 ദിവസത്തിനകം ഓഫീസിൽ ഹാജരാകേണ്ടതാണ്. ക്വട്ടേഷൻ തുറന്നു പരിശോധിച്ചതിനുശേഷം സർവ്വെ ഡയറക്ടറുടെ അന്തിമ അനുമതിക്ക് ശേഷം മാത്രം തുടർനടപടി സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ
അവസാനിക്കുന്ന തീയതി 23.01.2024 വൈകുന്നേരം 5 മണി.
അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിരക്കായ 15 രൂപ അനുവദിക്കുന്നതാണ്. പരമാവധി തുക നാൽപതിനായിരം രൂപ. ഡിജിറ്റൽ സർവേ പദ്ധതിക്ക് വേണ്ടി വാടകക്കെടുക്കുന്ന വാഹനങ്ങൾ owners വാഹനം ആകാൻ പാടില്ല. ഏതെങ്കിലും കാരണവശാൽ വാഹനം കേടാവുകയാണെങ്കിൽ പകരം വാഹനം ലഭ്യമാക്കുന്നതിനും ഡ്രൈവർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണം. ഡ്രൈവറുടെ ലൈസൻസ്, വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ് എന്നിവ ഹാജരാക്കണം.