പെരുവണ്ണാമുഴി വനത്തിൽ ഡിജിറ്റൽ സർവ്വേ സംഘം കുടുങ്ങി ; ഏഴുപേർക്കായി തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പെരുവണ്ണാമുഴി വനത്തിൽ ഡിജിറ്റൽ സർവ്വേയ്‌ക്കായി പോയ നാല് റവന്യൂ ഉദ്യോഗസ്ഥരും മൂന്ന് വനംവകുപ്പ് ജീവനക്കാരും ഉൾപ്പെടെ ഏഴംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങിയാതായി സംശയം. വടകരയിൽ നിന്നുള്ള റവന്യൂ സർവേയർമാരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ എന്നിവരെയും, വനംവകുപ്പ് വാച്ചർമാരായ രവി, ബാലൻ, ഷാരൂൺ എന്നിവരെയുമാണ് കാണാതായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ഭാഗമായാണ് ഇവർ വനത്തിനുള്ളിൽ പ്രവേശിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണി വഴിയാണ് ഇവർ യാത്ര തിരിച്ചത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് സംഘം സർവ്വേ നടത്തിയിരുന്നത്. ഇന്നലെ വൈകുന്നേരം 3:54-നാണ് സംഘവുമായി അവസാനമായി ബന്ധപ്പെടാൻ സാധിച്ചത്.

മേഖലയിൽ ഇന്നലെ അനുഭവപ്പെട്ട അതിശക്തമായ മഴയെത്തുടർന്ന് ഇവർ വനത്തിനുള്ളിൽ എവിടെയെങ്കിലും കുടുങ്ങിപ്പോകാനോ വഴിതെറ്റിപ്പോകാനോ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി തന്നെ ഇവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. ഇന്ന് രാവിലെ മുതൽ വനംവകുപ്പിന്റെ വിവിധ സംഘങ്ങൾ വനം കേന്ദ്രീകരിച്ച് ഊർജിതമായ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...