ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലാണ് ഇന്ന് നടക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യല്‍.

അനൂപിനോട് കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് രണ്ടാമതും അന്വേഷണ സംഘം നോട്ടീസ് നല്‍കുകയായിരുന്നു. അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ ദിലീപിനെ ചോദ്യംചെയ്യേണ്ടത് എപ്പോള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കിയപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ഇരയായ നടി കേസില്‍ കക്ഷി ചേരാന്‍ ഇന്ന് അപേക്ഷ സമര്‍പ്പിച്ചേക്കും. പരാതിക്കാരിയായ തന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുത് എന്നും നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...

കനത്തമഴ തുടരുന്നു ; ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

0
മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ...

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു ; സിക്കിമിൽ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കും

0
തിരുവനന്തപുരം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

വ്യാജ വാർത്ത ചെയ്തവർക്ക് മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും ‌പികെ ശ്രീമതി

0
കണ്ണൂർ: വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ്...