അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കര്‍ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍, നാളെ ഹാജരാകണോ എന്നതില്‍ ഇതുവരെ സായ് ശങ്കര്‍ തീരുമാനം എടുത്തിട്ടില്ല എന്നാണ് വിവരം.

വധഗൂഢാലോചന കേസില്‍ ദിലീപിനെ വിളിച്ചവരില്‍ ഡിഐജിക്കും പങ്കുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 4 മിനിറ്റ് 12 സെക്കന്‍ഡാണ് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചത്. ജനുവരി 8 ന് വാട്‌സ് ആപ് കാള്‍ വഴിയായിരുന്നു ആശയവിനിമയം. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോണ്‍ കൈമാറിയത്. അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോണ്‍ വിളിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...

ശബരിമല സ്വർണക്കൊള്ള : മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം ; പി...

0
കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ...

ഇന്ത്യൻ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല ; ബ്യൂറോ...

0
ന്യൂഡൽഹി : വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ്...