അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുത് ; പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർ ടി സിയെ തകർക്കുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ടയെന്ന് പ്രതിപക്ഷം. അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കെ – സ്വിഫ്റ്റ് പദ്ധതിയും കെഎസ്ആർടിസിയെ കുളം തോണ്ടുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും. കേരളത്തിലെ വലിയ പൊതുഗതാഗത സംവിധാനത്തെ നിഷ്ക്രീയമാക്കാൻ ബോധപൂർവം ശ്രമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കെ എസ്ആർ ടി സിയുടെ വാർഷിക നഷ്ടം 2000 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഇന്ധനവില വർധനവും കോവിഡ് സാഹചര്യങ്ങളും പ്രതിസന്ധിയാണ്. കെഎസ്ആർടിസിയെ തിരികെ കൊണ്ടുവരാൻ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെഎസ്ആർടിസിയെ വന്‍ പ്രതിസന്ധിയിലാക്കി പൊതു മേഖല എണ്ണക്കമ്പനികൾ ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്.

നേരത്തെ 7 രൂപ കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല. പൊതുഗതാഗത മേഖലയെ തകർക്കുന്നതാണ് കേന്ദ്ര നടപടിയെന്നും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...