കേരളത്തിലെ ജനങ്ങളുടെ നേര്‍ക്ക് അപ്രഖ്യാപിത യുദ്ധമാണ് പിണറായി വിജയന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത് : കൊടിക്കുന്നില്‍ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ – റെയില്‍ വിഷയം വീണ്ടും ലോക്സഭയില്‍ ചര്‍ച്ചയാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തിലെ ജനങ്ങളുടെ നേര്‍ക്ക് അപ്രഖ്യാപിത യുദ്ധമാണ് പിണറായി വിജയന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ റഷ്യ ഉക്രെയിന്‍ യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സര്‍ക്കാരും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപി. കെ – റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കമ്യൂണിസ്റ്റ് ഭീകരതയുടെയും അതിക്രമത്തിന്റെയും ഉദാഹരണം ആണ്. കാക്കി വേഷം കൊണ്ട് മാത്രം പോലീസ് ആയ മാര്‍ക്സിസ്റ്റ് ഗുണ്ടകളായി പ്രവര്‍ത്തിക്കുന്ന പോലീസുകാരും, കെ – റെയില്‍ ഉദ്യോഗസ്ഥരും പാവപ്പെട്ടവരുടെ വീടുകളും കിടപ്പാടങ്ങളും കയ്യേറി അടുക്കളകളില്‍ പോലും സര്‍വ്വേ കല്ലിട്ടും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കിടപ്പു രോഗികളെയും പുരോഹിതരെയും പോലും ആക്രമിച്ചുകൊണ്ടും സില്‍വര്‍ ലൈന്‍ എന്ന ടൈം ബോംബ് കേരളത്തിനുമേല്‍ സ്ഥാപിക്കുകയാണ്.

അമ്പലങ്ങള്‍, പള്ളികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, പാവപ്പെട്ടവര്‍ തങ്ങളുടെ ജീവിതം ഹോമിച്ചുണ്ടാക്കിയ വീടുകളും വരെ തട്ടിയെടുക്കാന്‍ സി പി എം ഗുണ്ടകളെ കെ – റെയില്‍ കിങ്കരന്മാരായി അഴിച്ചു വിട്ടിരിക്കയാണ്‌. പൊതുജനത്തിന് മേല്‍ ഒരു ലക്ഷം കോടി രൂപയിലധികം രൂപയുടെ കടബാധ്യത കെട്ടിവെക്കാനായിട്ടുള്ള ഈ പദ്ധതിയുടെ ഡിപിആര്‍ വെറും തട്ടിപ്പാണെന്നും അറുപത്തിമൂവായിരം കോടി രൂപയുടെ ഡിപിആര്‍ കൊണ്ട് നാല് പാലം പോലും പണിയാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കഴിയില്ല. നീതി ആയോഗ്, റെയില്‍വേ, കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിയുടെയും അംഗീകാരം ലഭിക്കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി പോലീസിലെ സിപിഎം ഗുണ്ടകളെ ജനങളുടെ നേരെ അഴിച്ചു വിടുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത് എന്നും ഒഴിപ്പിക്കേണ്ടവരുടെ വീടുകളിലേക്ക് കെ – റെയില്‍, പോലീസ് സംഘങ്ങള്‍ ചെല്ലുന്നത് ഹിറ്റ്ലറുടെ കാലത്ത് നാസികള്‍ ജൂതന്മാരെ തേടി അവരുടെ വീടുകളിലേക്ക് ഇരച്ചുകയറുന്നത് പോലെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിക്കുന്നു.

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ – റെയില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേ നടത്തി കല്ലിടാനായി വന്ന കെ – റെയില്‍ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും, പാവപ്പെട്ട ജനങ്ങളോട് അതിക്രമം കാട്ടുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കുകയും രോഗികളെ ഉള്‍പ്പെടെ അക്രമിക്കുകയും ചെയ്ത സംഭവം അറിഞ്ഞപ്പോള്‍ അത് അന്വേഷിക്കാനും പ്രശ്നപരിഹാരത്തിനുമായി അവിടെ എത്തിയ എന്നെ ജാതിപരമായി അവഹേളിക്കുകയും അപമാനിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അവകാശ ലംഘനത്തിന് ലോക്‌സഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കി.

കേരളത്തില്‍ ഇന്ന് നടക്കുന്നത് നന്ദിഗ്രാമിലെ പോലെയുള്ള ഭരണകൂട ഭീകരത കൂടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി. യാതൊരു രീതിയിലുള്ള അനുമതിയും കേന്ദ്ര സര്‍ക്കാരോ റെയില്‍വേ വകുപ്പോ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നല്‍കരുതെന്നും വിദേശ ഏജന്‍സികളില്‍ നിന്നും കടം എടുക്കാനുള്ള അനുവാദവും നല്‍കരുതെന്നും ആവശ്യപ്പെട്ടു. തികച്ചും നിന്ദ്യമായ രീതിയില്‍ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശലംഘനത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചാണ് ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഷ്ടത്തിലായ കശുവണ്ടി മേഖലയെ പുനരുജീവിപ്പിക്കാനും, പ്രാദേശിക കശുവണ്ടി വ്യവസായത്തിന് ആവശ്യമായ കശുവണ്ടി പ്രാദേശികമായി തന്നെ ഉല്‍പാദിപ്പിക്കാനും വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ സ്വീകരിച്ചു വരുന്നതായും മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍, രാഷ്ട്രീയ കൃഷി വികാസ് യോജന തുടങ്ങിയ പദ്ധതികള്‍ ഡയറക്റ്ററേറ്റ് ഓഫ് കാഷ്യു നട്ട് ആന്‍ഡ് കൊക്കോ ഡെവലപ്പ്മെന്റ് മുഖേന നടപ്പാകുന്നതായും കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ തന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞാതായും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....