ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ ആറ് ഫോണുകള്‍ കോടതിയില്‍ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികളുടെ ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജ് എന്നിവര്‍ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളാണ് കോടതിയില്‍ എത്തിച്ചത്. 10.15ന് രജിസ്ട്രാറിന് മുന്നില്‍ സമര്‍പ്പിക്കും. മുംബയില്‍ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി എത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ണായകമെന്ന് പറഞ്ഞ ദിലീപിന്റെ ഫോണ്‍ നല്‍കില്ല.ദിലീപിന് നാലു ഫോണുകള്‍ ഉണ്ടെന്നും ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നിനെക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോണ്‍ ദിലീപ് ഉപയോഗിച്ചതിന്റെ ഫോണ്‍ വിളി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പര്‍ (ഐഎംഇഐ) ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോണ്‍ വാങ്ങിയതെന്നു കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും കോടതി ഇന്ന് നിലപാടറിയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...