വിചാരണ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപ്, ബൈജു പൗലോസിനെ 87 ദിവസം വിസ്തരിച്ചുവെന്ന് പള്‍സര്‍ സുനി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപ് ആണെന്ന് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍. ദിലീപിന്റെ അഭിഭാഷകര്‍ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടുപോയിയെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ വിസ്താരം നടത്തിയതെന്നും പള്‍സര്‍ സുനി ചൂണ്ടിക്കാട്ടി. ഇത്രയേറെ വിസ്താരം നീണ്ടിട്ടും വിചാരണ കോടതിയോ, പ്രോസിക്യൂഷനോ ഇതിനെ എതിര്‍ത്തില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ ഒരു പ്രതിയുടെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാന്‍ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതെന്തുതരം വിചാരണയാണ് നടക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

വിചാരണ കോടതി നടപടികളില്‍ സുപ്രീംകോടതി ആശ്ചര്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും കാലം വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷനും എതിര്‍ത്തില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അറിയിച്ചു. അപ്പോള്‍ പ്രോസിക്യൂഷനെയും സംസ്ഥാന സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. സ്വാധീനമുള്ള പ്രതി ഇത്രയും നാള്‍ സാക്ഷിയെ വിസ്തരിച്ചോയെന്ന് സുപ്രീംകോടതി ചോദിച്ചു. വിചാരണ നീണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതല്‍ സമയം അനുവദിക്കുന്നു. ഇങ്ങനെയായാല്‍ കേസ് എപ്പോഴാണു തീരുകയെന്ന് സുപ്രീംകോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍റെ ക്രോസ് വിസ്താരം മാത്രം 1800 പേജുണ്ടെന്നും കോടതി നിരീക്ഷിച്ചു. 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. പൾസർ സുനിയിൽ നിന്ന് 25000 രൂപ ചെലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു. തല്‍ക്കാലം ഇതിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തടയാൻ പ്രോസിക്യൂഷനും കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഏഴു വർഷമായി ജയിലിലാണെന്ന പൾസർ സുനിയുടെ വാദവും സുപ്രീംകോടതി മുഖവിലയ്ക്കെടുത്തു.

പള്‍സര്‍ സുനി ജയിലിലായിട്ട് ഏഴര വര്‍ഷം കഴിഞ്ഞിരിക്കുന്നു, ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാകാനിടയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിക്കു ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ജാമ്യവ്യവസ്ഥ അന്തിമമാക്കുന്നതിന് വിചാരണ കോടതി വാദം കേള്‍ക്കണം. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാം. തുടര്‍ന്നുവേണം ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...