ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ റിലീസ് ജൂലൈയിൽ തന്നെ

For full experience, Download our mobile application:
Get it on Google Play

ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ജൂലൈ 14ന് തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് മാറ്റിവച്ചത്. ‘പ്രിയപ്പെട്ട പ്രേക്ഷകരേ, വോയിസ് ഓഫ് സത്യനാഥന്റെ വരവിനായി കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച പ്രതികൂല കാലാവസ്ഥയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പുള്ളതിനാൽ ജൂലൈ 14ന് റിലീസ് ചെയ്യാനിരുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ ജൂലൈ 28ലേക്ക് മാറ്റിയിരിക്കുന്നു.’, നിർമാതാവ് ബാദുഷ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ സെൻസറിങ് പൂർത്തിയായി ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയിരുന്നു. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ- രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ.പി., ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ), ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈന്‍- ടെന്‍ പോയിന്റ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...