നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാട് എതിര്‍കക്ഷികളെ രക്ഷിക്കാനാണെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ വാദം. ഹര്‍ജികള്‍ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനും സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി. വിചാരണ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിക്കപ്പെട്ടെന്നാണ് ദിലീപിന്റെ ആരോപണം. ആര്‍.ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടിക്കായി അതിജീവിത സമയം തേടി.

അതിജീവിതയ്ക്കായി അഡ്വ. ടി.ബി.മിനി ഇന്ന് കോടതിയില്‍ ഹാജരായി. യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച ആര്‍. ശ്രീലേഖയ്‌ക്കെതിരെയാണ് അഡ്വ. ടി ബി മിനി പരാതി നല്‍കിയത്. ജനുവരി 12ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് പത്തു ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ എത്തിയതെന്നും എപ്പോഴും ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പോലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....