പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസ് : ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ഭീഷണിപ്പെടുത്തിയ സംഭവം പ്രത്യേക കേസായി പരിഗണിച്ച് വിസ്തരിക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയിലിൽ നിന്ന് മുഖ്യ പ്രതി കത്തെഴുതി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇര താനാണെന്നും അതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കൊപ്പം ഇത് ഉൾപ്പെടുത്തരുതെന്നുമാണ് എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം.

നടിയെ ആക്രമിച്ച കേസിൽ വിചാരണ മറ്റന്നാൾ തുടങ്ങാനിരിക്കെ വിസ്താരത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനുളള ദിലീപിന്റെ തന്ത്രമാണിതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 31 ഹർജികളാണ് ഇതുവരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദിലീപ് സമർപ്പിച്ചത്. മാത്രവുമല്ല കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ വിടുതൽ ഹർ‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ഹർജി പരിഗണിക്കരുതെന്നും വിചാരണാ നടപടികൾ തുടരണമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...