കൊച്ചി: ലെനിന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയുടെ ഓഫീസിനുമുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംസഥാന നേതാവ് ദിനേശ് മണി പുറത്താക്കി. തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ ലീഡ് നിലകളെക്കുറിച്ച് പ്രതികരിക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് മുതിര്‍ന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് ലിഫ്‌റ്റില്‍ കയറി തന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജോസ് കെ മാണിയുടെ പാലാക്കാരും ശക്തിയുക്തം ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാവും സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണന്‍ വളരെ പിന്നിലേയ്ക്കു പോയ കാഴ്ചയാണ് കാണുന്നത്.
അസഹിഷ്ണത വീണ്ടും ; മാധ്യമ പ്രവര്‍ത്തകരെ ദിനേശ് മണി പുറത്താക്കി
RECENT NEWS
Advertisment