കടല്‍ കടന്ന് പെരുമയാര്‍ജിച്ച കേരളത്തിന്റെ സ്വന്തം ദിനേശ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ദിനേശ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഇത് ഒരു ബീഡി കഥ ആണെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കണ്ണൂരില്‍ തുടങ്ങി രാജ്യാന്തര വിപണിനിലവാരത്തില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിയുന്നവരാണ് മലയാളികള്‍ എന്നാണ് ഈ ബ്രാന്‍ഡ് ഓര്‍മ്മിപ്പിക്കുന്നത്. ബീഡിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഭാഗമായി കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ച് ഒരു സ്റ്റോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞു മുതല്‍ പ്രായമുള്ളവര്‍ക്ക് വരെ അണിയുവാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് സജ്ജമാണ്.

ഒരു ഒരു മനുഷ്യന് ഒരു വീട്ടിലേക്ക് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആയ ജാം, സ്‌ക്വാഷ്, മസാലപ്പൊടികള്‍, തേയില, അച്ചാറ് കുടകള്‍ എല്ലാ വസ്തുക്കളും ഇവിടെ നിന്നും ലഭ്യമാകുന്നു. മലയാളികള്‍ കോവിഡ് കാലത്ത് മാത്രം ശീലിച്ച സാധ്യതകള്‍ മുന്‍പേതന്നെ ദിനേശ് എന്ന ബ്രാന്‍ഡില്‍ ഇറക്കിയിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ സാനിറ്റൈസര്‍ ഇന്ത്യയും വിവിധ ഫ്‌ലേവറുകള്‍ ദിനേശ് പുറത്തിറക്കുന്നു. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അങ്ങ് കടല്‍കടന്നു യൂറോപ്പ് വരെ എത്തിനില്‍ക്കുന്ന വലിയ ചരിത്രമാണ് ദിനേശിന് പങ്കുവെയ്ക്കാന്‍ ഉള്ളത്.

റെഡ് ടാഗ് മാം എന്ന ബ്രാന്‍ഡിന് വേണ്ടി പുരുഷന്മാരുടെ ഷര്‍ട്ടുകള്‍ സൊസൈറ്റി തയ്ച്ചു നല്‍കുന്നു. കൂടാതെ കോട്ടണ്‍ ഷര്‍ട്ടുകള്‍ ദിനേശ് ഡ്യൂക്ക്, കളര്‍ ക്ലബ്ബ് , ഡി എക്‌സ്പ്രസ്, എന്നീ പേരുകളിലും ലിനന്‍ ഷര്‍ട്ടിന്റെ ബ്രാന്‍ഡായ മാര്‍ക്ക് ഹെന്‍ട്രി യുഎഇയിലും സൗത്ത് ആഫ്രിക്കയിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുണ്ട്. തയ്യലിന്റെ പെരുമ കടല്‍കടന്ന് വിദേശരാജ്യങ്ങളും കീഴടക്കുമ്പോള്‍ പ്രമുഖ വില്‍പ്പന ഓണ്‍ലൈനായ ആമസോണില്‍ കെലിബൈയിലും, കേരള ദിനേശ് ഷോപ്പി വഴിയും ലോകമെമ്പാടും പെരുമയെത്തിക്കാനാണ് ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...