ഇടിച്ച് പപ്പടമാക്കാനും അറിയാം ഈ ജില്ലാ കളക്ടര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ഭരിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഇടിച്ച് പപ്പടമാക്കാനും ഈ ജില്ലാ കളക്ടര്‍ക്ക് അറിയാം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പോലീസ് വകുപ്പ് സ്വയംപ്രതിരോധത്തിന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന രീതിയിലുള്ള സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേളയുടെ വിലയിരുത്തലിന് ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എത്തിയപ്പോഴായിരുന്നു വനിതാ പോലീസുകാര്‍ പരിശീലനത്തിനായി കളക്ടറെ ക്ഷണിച്ചത്. ഒരുമടിയും കൂടാതെ സ്റ്റാളിലേക്ക് എത്തിയ കളക്ടര്‍ അവിടെ നിന്ന് പോലീസുകാരെ പോലും വെല്ലുന്ന മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പെട്ടെന്നുണ്ടാകുന്ന ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള ചില പൊടിക്കൈകളായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കളക്ടറെ പരിശീലിപ്പിച്ചത്.

എന്നാല്‍, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരെ പോലെയുള്ള കളക്ടറിന്റെ പ്രകടനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വനിതാ പോലീസുദ്യോഗസ്ഥര്‍ പോലും ഞെട്ടി. കണ്ട് നിന്നവരാകട്ടെ നിറഞ്ഞ കെയ്യടികളോടെയാണ് ജില്ലാ കളക്ടറെ അഭിനന്ദിച്ചത്. വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഉദയമ്മയുടെ നേതൃത്വത്തില്‍ സിന്‍സി പി അസീസ്, കെ.എന്‍ ഉഷ, ബി.ലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...