മു​ഖ്യമന്ത്രിയുടെ ‘സൗഭാഗ്യ പരാമർശത്തിന് തൃക്കാക്കരയിലെ ജനം മറുപടി നൽകും ; ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പി.ടി.തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ പരാമര്‍ശ’ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കുമെന്ന് ഉമ തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്. തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതില്‍ ആശങ്കയില്ല. ​ചിട്ടയായും കെട്ടുറപ്പോടും കൂടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. വിജയത്തി​ന്റെ കാര്യത്തില്‍ ആശങ്കിയില്ല. ഇവിടെ ആരുടെ പ്രവര്‍ത്തനവും ബാധിക്കില്ല. ​മഴ സ്വഭാവികമായ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ തന്നെയാണ് ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു.

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി, ഭരണപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണു തിരുവനന്തപുരത്തേക്ക് പോവുന്നത്. ലോക്കല്‍ കമ്മിറ്റികളില്‍ പങ്കെടുത്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാരിന് വിജയം അനിവാര്യമാണ്. തൃക്കാക്കരയും നേടി 100 സീറ്റ് തികയ്ക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...