തണ്ണിത്തോട് റോഡിലെ ദിശാസൂചികകൾ നാശാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂരിലെ ദിശാ സൂചികകൾ ഇളകി തൂങ്ങിയിട്ടും പുനഃസ്ഥാപിക്കുവാൻ നടപടിയില്ല. ഞള്ളൂർ ഫോറെസ്റ്റെഷന് സമീപമുള്ള കൊടും വളവിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന ദിശാ സൂചിക സ്റ്റിക്കർ ഇളകി ബോർഡ് തുരുമ്പെടുക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. മറ്റുള്ള ബോർഡുകൾ കാടുകയറി യാത്രക്കാർക്ക് കാണുവാനും കഴിയില്ല. സിഗ്നൽ സ്റ്റമ്പുകൾ പലതും വാഹനങ്ങൾ തട്ടിയും മറ്റും ഇളകി പോവുകയും ചെയ്തു.

കോന്നി – തണ്ണിത്തോട് – ചിറ്റാർ റോഡിൽ നിരവധി വാഹനനങ്ങൾ ആണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. കൊടും വളവുകൾ ഉള്ളതിനാൽ നിരവധി അപകടങ്ങളും ഇവിടെ നടക്കുന്നുണ്ട്. രാത്രി യാത്രയിൽ മഞ്ഞ് വീഴുന്നത് പതിവായതിനാൽ ഈ സിഗ്നൽ ബോർഡുകളും സ്റ്റമ്പുകളും കണ്ടാണ് യാത്രക്കാർ റോഡ് തിരിച്ചറിയുന്നത് തന്നെ. അടുത്തടുത്തായുള്ള വളവുകൾ ആയതിനാൽ വാഹന യാത്രക്കാർക്ക് വാഹനം അടുത്ത് എത്തിയതിന് ശേഷം മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. വിവിധ ജില്ലകളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾ ആണ് ഈ വഴി വരുന്നവരിൽ ഏറെയും. ഇവർ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ ; രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്...

കോഴിക്കോട് വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച

0
 കോഴിക്കോട്: കോഴിക്കോട് വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച. ചെമ്മരത്തൂരിലെ ക്ഷേത്രത്തിലാണ് മോഷണം...

കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ ; രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം...

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും രണ്ട്...

വാണിയപ്പാറ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന...

0
വാണിയപ്പാറ: വാണിയപ്പാറ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശി...