കോന്നി: തണ്ണിത്തോട് കോന്നി റോഡരികിലെ മുണ്ടൊമൂഴി ഫോറെസ്റ് സ്റ്റേഷന് സമീപം ഇലവുങ്കലിൽ കല്ലാറ്റിലെ കുളിക്കടവിൽ വെള്ളം കുടിക്കാനെത്തിയ കാട്ടാനകൾ വാഹനയാത്രക്കാർക്ക് കൗതുകമായി. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് 6 കാട്ടാനകൾ കല്ലാറ്റിൽ എത്തിയത്. വലിയ നാല് ആനകളും രണ്ടു കുട്ടിയാനകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാർ കുളിക്കുന്ന വനമേഖലയിലെ കുളിക്കടവിലാണ് കാട്ടനകൂട്ടം ഇറങ്ങിയത്. കോന്നി തണ്ണിത്തോട് റോഡ് മുറിച്ചു കടന്നു വനത്തിലേക്ക് പോകാനായിരുന്നു കാട്ടാനകളുടെ ശ്രമമെങ്കിലും റോഡിൽ വാഹനങ്ങളും കാഴചക്കാരും കൂടിയതോടെ പിന്നീട് തിരികെ അടവി വനമേഖലയിലേക്ക് കയറിപോകുകയായിരുന്നുവെന്ന് വനപാലകർ പറഞ്ഞു.
കാട്ടാനകളെ കണ്ടതോടെ കോന്നി തണ്ണിത്തോട് വനപാതയിൽ യാത്ര ചെയ്തിരുന്നവർ വാഹനങ്ങൾ നിർത്തിയിട്ട് കാട്ടാനകളുടെ നീരാട്ടും കളികളും കാണുകയായിയുരുന്നു. തുടർന്ന് റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് വർധിച്ചതോടെ ഗതാഗത തടസവുമുണ്ടായി. തണ്ണിത്തോട് ഫോറെസ്റ് സ്റ്റേഷനിലെ വനപാലകരും കാട്ടാനകളെ കാണാൻ എത്തി. രണ്ട് മണിക്കൂറോളം കല്ലാറ്റിൽ കുളിയും കളികളുമായി നിന്ന ശേഷമാണ് കാട്ടാനകൾ തിരികെ വനത്തിലേക്ക് കയറിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























