കാസില്‍ഡയിലെ താമസക്കാരുടെ ദുരിതത്തിന് അറുതി ; കുടിവെള്ളം ഉറപ്പാക്കാനും അനധികൃതമായി ചുമത്തിയ പിഴ ഒഴിവാക്കാനും ഭക്ഷ്യമന്ത്രിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടഭാഗം കാസില്‍ഡാ അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിലെത്തിയത് വര്‍ഷങ്ങളായുള്ള ജലക്ഷാമത്തിന് പരിഹാരം തേടി. ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിനോട് തങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ചു. വാട്ടര്‍കണക്ഷന്‍ നല്‍കിയിട്ട് നാളേറെയായെങ്കിലും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വലിയ ബുദ്ധിമുട്ടിലാണ് ഇവിടെയുള്ള താമസക്കാര്‍. കണക്ഷന്‍ നല്‍കിയ പൈപ്പ് മാറിപോയതാകാം കാരണമെന്നും ഇവര്‍ മന്ത്രിയെ അറിയിച്ചു.

എന്നാല്‍ അതിലും തങ്ങളെ കുഴക്കിയത് 18,570 രൂപ പിഴ അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചതാണെന്നും അറിയിച്ചു. കൃത്യമായി കുടിവെള്ളം ലഭിക്കുന്നതിനും അന്യായമായി ചുമത്തിയ പിഴ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സജീവ് ജോര്‍ജിന്റെ നേതൃത്വത്തില്‍ എത്തിയ താമസക്കാര്‍ ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി അപ്പാര്‍ട്മെന്റില്‍ ജല ലഭ്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കൂടാതെ തെറ്റായി ചുമത്തിയ പിഴ റദ്ദാക്കാനും ഭക്ഷ്യമന്ത്രി ഉത്തരവിട്ടതോടെ ആശ്വാസത്തോടെ അവര്‍ മടങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ കാണിച്ച് വിദ്യാർത്ഥിയ്ക്ക് അജ്ഞാതന്റെ വീഡിയോ കോൾ

0
അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

പിഎം ശ്രീയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രത്തെ അനുവദിക്കില്ല : കെ.എം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശവകുപ്പ്...

കെപിസിസി അധ്യക്ഷനാക്കണം ; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ...

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു ; യാത്രക്കാർക്ക് പരിക്ക്

0
കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ...