അൻസിബയെ മതവുമായി ബന്ധപ്പെടുത്തി തീവ്രവാദി- ജിഹാദി എന്നൊക്കെ വിളിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അൻസിബയെ മതവുമായി ബന്ധപ്പെടുത്തി തീവ്രവാദി- ജിഹാദി എന്നൊക്കെ വിളിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. അതൊരു സാമൂഹിക പ്രശ്‌നമാണ്. മലയാള സിനിമയിൽ ഒരിക്കലും പാടില്ലാത്ത കാര്യമാണ്. സംഘടന ഭാരവാഹികളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമർശം വന്നിട്ടുണ്ടെങ്കിൽ അതൊരു സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും മമ്മുട്ടിയും വിഷയങ്ങളിൽ ഇടപെടണം. മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ അനുരണനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമ നിലനിന്നിട്ടുള്ളത് സെക്കുലർ പ്ലാറ്റ്‌ഫോമിലാണ്.

മലയാളിയുടെ സെക്കുലർ മനസ് നഷ്ടപ്പെടാൻ സിനിമ കാരണമാവരുത്. അൻസിബയെ പറയുന്നത് കേൾക്കാൻ തയ്യാറാവണം. രാഷ്ട്രീയത്തോടൊപ്പം നിൽക്കാൻ ആർക്കും അവകാശമുണ്ട്. കേരള സ്റ്റോറി പോലുള്ള പ്രോപ്പഗണ്ട സിനിമകൾ മലയാളത്തിൽ വരാൻ പാടില്ല എന്നും കമൽ പറഞ്ഞു. കലാകാരൻമാർക്ക് ഒരു സ്ഥലത്തു സ്മാരകം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. സലീംകുമാറിന് ബജറ്റിൽ സ്മാരകം പ്രഖ്യാപിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്മാരകമായി പ്രതിമകൾ തന്നെ വേണമെന്നില്ല. പി.ജെ ആന്റണിയെ പോലെയുള്ളർക്ക് പോലും സ്മാരകം ഇല്ല. സ്മാരകം എല്ലാം ഒരു സ്ഥലത്തു ആണെങ്കിൽ അത് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി മാറും എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...