സംവിധായകന്‍ ലിംഗു സ്വാമി ജയിലിലാകും ; ഹര്‍ജി തള്ളി കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കള്ള ചെക്ക് നല്‍കി പറ്റിച്ച കേസില്‍ സംവിധായകന്‍ ലിംഗു സ്വാമിക്ക് ജയിലില്‍ പോകേണ്ടി വരും. നേരത്തെ സൈദാപേട്ട് കോടതി ആറുമാസം എന്‍.ലിംഗുസ്വാമിക്ക് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ലിംഗുസ്വാമി മദ്രാസ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ലിംഗു സ്വാമിയും സഹോദരന്‍ സുഭാഷ് ചന്ദ്ര ബോസും നടത്തുന്ന തിരുപ്പതി ബ്രദേഴ്സ് എന്ന പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ പിവിപി നല്‍കിയ കേസിലാണ് നേരത്തെ വിധി വന്നത്. 2014 ല്‍ തിരുപ്പതി ബ്രേദേഴ്സ് പിവിപി ക്യാപ്റ്റല്‍ ലിമിറ്റഡില്‍ നിന്നും വലിയ തുക കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരിച്ചടച്ചില്ല. ഇതേ തുടര്‍ന്ന് ലിംഗുസ്വാമി ഒപ്പിട്ട് നല്‍കിയ ചെക്കുകള്‍ വെച്ച് പിവിപി കേസ് നല്‍കുകയായിരുന്നു.

തുടർന്ന് സൈദാപേട്ടയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ലിംഗുസ്വാമിയെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. 2022 ഓഗസ്റ്റ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ലിംഗുസാമി പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയില്‍ അപ്പീൽ നൽകി. എന്നാല്‍ കേസ് വാദം കേട്ട മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതി സൈദാപേട്ട കോടതി വിധിച്ച 6 മാസത്തെ തടവ് ഏപ്രിൽ 12ന് ശരിവെച്ചു. ഇതോടെ ലിംഗുസ്വാമി 6 മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ വർഷം ശിക്ഷാ സമയത്ത്, ലിംഗുസാമി താന്‍ നിയമപരമായി പോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. അഞ്ചാന്‍ എന്ന ചിത്രത്തിന്‍റെ പരാജയവും വിതരണത്തിന് എടുത്ത കമല്‍ ചിത്രം ഉത്തമവില്ലന്‍റെ പരാജയവുമാണ് ലിംഗുസ്വാമിയെ കടക്കെണിയില്‍ ആക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ വന്‍ ഹിറ്റുകള്‍ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച താരമാണ് എന്‍.ലിംഗു സ്വാമി. എന്നാല്‍ അടുത്തിടെയായി ഇദ്ദേഹത്തിന് വലിയ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അഞ്ചാന്‍ എന്ന സൂര്യ ചിത്രത്തിന്‍റെ പരാജയം വലിയ തോതില്‍ ഇദ്ദേഹത്തെ ബാധിച്ചിരുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...