കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംവിധായകന് രഞ്ജിത്ത് പിന്മാറി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള തീരുമാനത്തില്നിന്നുമാണ് രഞ്ജിത് പിന്മാറിയത്. ഇക്കാര്യം അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് താന്‍ മത്സരിക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് രംഗത്തെത്തിയത്. എന്നാല്‍ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും വിഷയം ചര്‍ച്ചയ്ക്കെത്തി. ഇതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ പിന്മാറ്റം. ഇതോടെ എ. പ്രദീപ് കുമാറിന് നോര്‍ത്തില്‍ ജനവിധി തേടാനുള്ള സാധ്യതയേറി. പ്രദീപ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും രഞ്ജിത്ത് പറഞ്ഞു.