കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനൊപ്പം പ്രദീപ് കുമാറിന്റെ പേരും ; കോഴിക്കോട് സിപിഎം സാധ്യതാ പട്ടികയായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വലിയ രാഷ്ട്രീയ അടിത്തറയുള്ള കോഴിക്കോട് സി പി എമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി. ഇന്ന് ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പട്ടിക തയ്യാറാക്കിയത്. രണ്ട് തവണ പൂര്‍ത്തിയാക്കിയ എ പ്രദീപ്കുമാറിനും എം ദാസനും വീണ്ടു ഇളവ് നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്തിനൊപ്പം എ പ്രദീപ് കുമാറിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്ന കൊയിലാണ്ടിയില്‍ കെ ദാസന്റെ പേരിനൊപ്പം എം മെഹബൂബിന്റേയും കെ സത്യന്റേയും പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണനൊപ്പം ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരുമുണ്ട്. ബേപ്പൂരില്‍ ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ വി കെ സി മമ്മദ്‌കോയ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി അറിയിച്ചതിനാല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേരാണ് പരിഗണിച്ചിരിക്കുന്നത്.

പുരുഷന്‍ കടലുണ്ടി മാറുന്ന ബാലുശ്ശേരിയില്‍ എസ് എഫ് ഐ നേതാവ് സച്ചിന് ദേവാണ് പരിഗണനയിലുശള്ളത്. കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ്കുട്ടിയുടെ പേര് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും നീക്കമുണ്ട്. ജില്ലയിലെ കിഴക്കന്‍ മലോയര മണ്ഡലമായ തിരുവമ്ബാടിയില്‍ സി പി എം താമരശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിന്റെ പേരാണ് പരിഗണിക്കുന്നത്.

മന്ത്രിമാരായ ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍, രാജ്യസഭ എം പി എളമരം കരീം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...