ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എസ്.പി. ജനനാഥൻ (61) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എസ്.പി. ജനനാഥൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട സംവിധാന സഹായികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്. ഇതിന്റെ എഡിറ്റിങ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി ദീർഘനേരമായിട്ടും മടങ്ങി വരാതിരുന്നതോടെ സഹായികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടത്. ജനനാഥന്റെ ആദ്യസിനിമയായ ‘ ഇയർക്കൈ’ 2003-ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ‘ ഇ’ , ‘ പേരാൺമൈ’ , ‘ പുറമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...