സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു ; ജയസാധ്യതയെ ബാധിക്കുമെന്ന്‌ കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കെ. സുധാകരന്റെ പരാതി. കണ്ണൂരിലെ കാര്യങ്ങള്‍ തന്നോടു പോലും ചോദിക്കാതെ ചെയ്തുവെന്നും കെ.സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “സന്ദര്‍ഭോചിതമായി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് പ്രശ്‌നങ്ങള്‍ മുഴുവനും ഉണ്ടാക്കിയത്. കേരളത്തില്‍ വിഷയങ്ങളൊരുപാടുണ്ട്. ഈ വിഷയങ്ങളൊക്കെ ഇന്ന് വൈകുന്നേരത്തോടെ തീരും. പോരായ്മകളുണ്ടായിട്ടുണ്ട്. തെറ്റ് പറ്റിയിട്ടുണ്ട്, പലര്‍ക്കും അത് തിരുത്തി മുന്നോട്ടുപോകാനാവുന്ന സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസ്സിലുള്ളത്” – സുധാകരൻ പറഞ്ഞു.

സജി ജോസഫ് വേണമോ സോണി സെബാസ്റ്റ്യൻ വേണമോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതൊരു തർക്കമാണ്. സ്ഥാനാർഥികളെ കെട്ടിയിറക്കി എന്ന പറയരുത്. ഓരോരുത്തര്‍ക്കും അരവരുടേതായ വ്യക്തിത്വമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി കീഴ്വഴക്കങ്ങളെ മറികടക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. അങ്ങനെയൊന്നാണ് ഇരിക്കൂര്‍. ഇരിക്കൂറിലെ അവസ്ഥ മാറണമെന്നും സുധാകരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...