ദിലീപിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ദിലീപിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 10 വർഷക്കാലത്തോളം താൻ സിനിമയിൽ നിന്നും പുറത്ത് നിൽക്കാൻ കാരണം നടൻ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ. 40 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയിൽ ദിലീപ് അഭിനയിക്കാൻ തയാറാകാതിരുന്നതിനെ താൻ ചോദ്യം ചെയ്തപ്പോഴാണ് അയാൾ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയൻ പറയുന്നു. താൻ മാക്ടയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവമെന്നും ഇതിനു ശേഷമാണ് തനിക്ക് നേരെയുള്ള വിലക്ക് ഉണ്ടാകുന്നതെന്നും വിനയൻ ചൂണ്ടിക്കാണിച്ചു.

പ്രേംനസീർ സാംസ്കാരിക സമിതിയും കണ്ണൂർ എയ്‌റോസിസ് കോളേജുമായി ചേർന്ന് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിനയൻ. 10 വർഷകാലത്തെ നിയമപോരാട്ടം നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷമാണ് താൻ സിനിമയിലേക്ക് മടങ്ങിയെത്തിയതെന്നും എന്നാൽ തനിക്ക് 10 വർഷം നഷ്ടമായെന്നും വിനയൻ പറഞ്ഞു. ‘ഒരുകാലത്തും തന്നെ അവാർഡുകൾക്ക് പരിഗണിക്കാറില്ല. സത്യം വിളിച്ചുപറയുന്നയാൾക്ക് എന്തിന് അവാർഡ് നൽകണം എന്നാണ് അവർ ചിന്തിക്കുക. അന്നന്ന് കണ്ടവരെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. താൻ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയൻ’ എന്ന സിനിമ ചെയ്യുന്ന കാലത്ത് നായകൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും വിസ്സമ്മതിച്ചവരാണ് സിനിമാ രംഗത്തുള്ളത്. പുതുമുഖങ്ങൾ വന്നാൽ തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുമോ എന്നാണ് അവർ ഭയപ്പെട്ടിരുന്നത്’. മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ പ്രേംനസീറിന് പിന്നിൽ പോലും നടക്കാൻ യോഗ്യതയുള്ള ഒരാളും ഇന്ന് സിനിമയിൽ ഇല്ലെന്നും വിനയൻ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...