Thursday, May 2, 2024 5:40 am

‘രാഷ്ട്രീയം പറയാൻ ഞാന്‍ സിനിമ എടുക്കാറില്ല’; ഗുരുവായൂര്‍ പോയിട്ടുള്ളവര്‍ക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് സംവിധായകൻ വിപിന്‍ ദാസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിശ്വാസികള്‍ക്കോ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമ കൊണ്ട് ഉണ്ടാകില്ലെന്ന് സംവിധായകന്‍ വിപിന്‍ ദാസ്. ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നും ‘ദ ക്യു’വിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു. ‘നഖക്ഷതങ്ങള്‍, നന്ദനം, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണിത്.

സിനിമയില്‍ മറ്റൊരു രാഷ്ട്രീയവും പറയുന്നില്ല. ‘ജയ ഹേ’ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നതിനായി ഞാന്‍ തിരക്കഥ എഴുതി എടുത്ത സിനിമയാണ്. അതില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അല്ലാതെ രാഷ്ട്രീയം പറയാനായി ഞാന്‍ സിനിമ എടുക്കാറില്ല’, വിപിന്‍ ദാസ് പറഞ്ഞു.

‘ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്ള ഒരു കൊമേഷ്യല്‍ സിനിമയാണിത്. എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് വിചാരിക്കുന്നത്. അല്ലാതെ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്യുന്നത്. അത് സിനിമ കാണുമ്പോള്‍ മനസിലാകുമെന്ന് വിശ്വസിക്കുന്നു’, വിപിന്‍ പറഞ്ഞു.

‘പിന്നെ സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്, അവര്‍ക്ക് നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം. അവര്‍ അതില്‍ പ്രതികരിക്കട്ടെ. അപ്പോള്‍ നമുക്ക് പറയാമല്ലോ അങ്ങനെയൊരു സംഭവമില്ലെന്ന്’, എന്നും വിപിന്‍ അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദി​നോ​സ​റു​ക​ളെ പോ​ലെ കോ​ൺ​ഗ്ര​സും രാ​ജ്യ​ത്ത് നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ടും ; വിവാദ പരാമർശവുമായി രാ​ജ്നാ​ഥ് സിം​ഗ്

0
ആ​ഗ്ര: ദി​നോ​സ​റു​ക​ളെ പോ​ലെ കോ​ൺ​ഗ്ര​സും രാ​ജ്യ​ത്ത് നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി...

കോട്ടയത്ത് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

0
കോട്ടയം: മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി...

മെമ്മറി കാർഡ് കാണാതായ സംഭവം ; പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുണ്ടായ തർക്കത്തിനുപിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന മേയർ...

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...