ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇനി അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ പഠിക്കാം : മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ പഠിക്കാൻ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു നൽകിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവയുള്ള ഭിന്നശേഷി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്കാണ് അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു നൽകാൻ ഉത്തരവായിട്ടുള്ളത്. പുതിയ നാലുവർഷ ബിരുദം നടപ്പിലാക്കുമ്പോൾ ഭിന്നശേഷി വിഭാഗങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള സ്ക്രൈബ് രീതിയോടൊപ്പം പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള നൂതന പരീക്ഷാരീതികൾ അനുവദിച്ചു നൽകാനും തീരുമാനമായിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും കഴിവും താല്പര്യവും അനുസരിച്ചുള്ള പരീക്ഷാ രീതികൾ നടപ്പിലാക്കാൻ ഇതിലൂടെ സാധിക്കും. സാമ്പ്രദായികമായ ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള പരീക്ഷകൾ അവർ എഴുതേണ്ടതില്ലെന്ന സമീപനമാണ് അവലംബിക്കുക. പകരം, സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പുതിയ രീതിയിലുള്ള പരീക്ഷയിലൂടെയാവും അവരെ വിലയിരുത്തുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ്...

അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയിൽ അവഗണിച്ചതിൽ പ്രതികരണവുമായി കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ...

ഫുട്‌ബോൾ ടീം ആരാധകർ തമ്മിൽ തർക്കം : വീട് കയറി ആക്രമിച്ചെന്ന് പരാതി ;...

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ...

മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു

0
തിരുവനന്തപുരം: ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ മൺസൂൺ ബമ്പർ BR-110...