കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ടി.കെ ഹംസ രാജിവെച്ചേക്കും. മന്ത്രി വി.അബ്ദുറഹ്മാനുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ചെയർമാന്‍ സ്ഥാനത്ത് ഒന്നരവർഷം കാലാവധി ബാക്കിനില്‍ക്കെയാണ് രാജി. തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്നു പരാമർശമുള്ള മിനുട്സ് പുറത്തുവന്നു. തുടർച്ചയായ മന്ത്രിതല യോഗത്തില്‍ ചെയർമാന്‍ പങ്കെടുക്കാത്തത് സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മിനുട്സിൽ മന്ത്രി വി.അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നു. വഖഫ് ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കാന്‍ കഴിയില്ലെന്നത് വെളിവാകുകയാണെന്നും മിനുട്സിൽ പരാർമശമുണ്ട്. മെയ് 24ന് വഖഫ് മന്ത്രിയുടെ ചേംബറില്‍ ചേർന്ന് അവലോകന യോഗത്തിന്റേതാണ് മിനുട്സ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033