പിണറായി വിജയൻ്റെ സമീപനത്തോടുള്ള വിയോജിപ്പാണ് എൽഡിഎഫ് തോൽക്കാനുള്ള കാരണമെന്ന് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പിണറായി വിജയൻ്റെ സമീപനത്തോടുള്ള വിയോജിപ്പാണ് നിയമസഭ തെര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാനുള്ള കാരണമെന്ന് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ. തോൽവിയുടെ ഉത്തരവാദിത്തം സിപിഎമ്മിനുണ്ടെന്നും മുന്നണിക്കകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജയസാധ്യതയ്ക്ക് പകരം അനാവശ്യം സാങ്കേതികത്വം പറഞ്ഞ് പലരെയും മാറ്റി നിർത്തിയത് തിരിച്ചടിയായെന്നും കെഇ ഇസ്മയിൽ പറഞ്ഞു.പരാജയമുണ്ടെകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത്ര വലിയ ഒരു തോൽവി ആരും പ്രതിക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

വളരെ വലിയ തകർച്ചയാണ് എൽഡിഎഫിന് ഉണ്ടായിട്ടുള്ളത്. പാർട്ടികളും മുന്നണികളും ഇത് പരിശോധിക്കേണ്ടതുണ്ട്. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് തോനുന്നില്ലെന്നും പാർട്ടിയോടും നേതൃത്വത്തോടും പിണറായിയുടെ സമീപനത്തോടുമുള്ള വിരോധമാണ് എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ പരിശോധിക്കേണ്ടതുണ്ടെന്നും എന്തൊക്കെ തിരുത്തേണ്ടതുണ്ടോ അതൊക്കെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ ലീഡർഷിപ്പ് മാർക്കിസ്റ്റ് പാർട്ടിക്കാണ്. അതിൻ്റെ ലീഡർഷിപ്പ് മുഖ്യമന്ത്രിക്കാണ്. വിജയമാണ് ഒരു സ്ഥാനാർഥി നിർണയത്തിലെ അന്തിമമായ ലക്ഷ്യം അതിൽ പാളിയെന്നും അദ്ദേഹം പറഞ്ഞു.

വിമതന്മാരായ രണ്ടുപേർ മത്സരിച്ചു. തക്കതായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് അവർ വിമതരായി മത്സരിച്ചത്. അത്തരം കാരണങ്ങളുണ്ടാകുമ്പോൾ ആരോപണവിധേയരായവരെ മാറ്റി നിർത്താൻ തയ്യാറാവണമായിരുന്നു. ഇടതുപക്ഷ മുന്നണിയുടെ ശക്തി ക്ഷയിച്ചുപോയെന്നോ ചോർന്നുപോയെന്നോ കരുതുന്നില്ല. ഇത് ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന ഒരു വിഭാ​ഗം ജന വിഭാ​ഗങ്ങൾ സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തിരുന്നെങ്കിലും അവർ ചെയ്ത കൊള്ളരുതായ്മയ്ക്ക് നൽകിയ ഷോക്ക് ട്രീറ്റ്മെൻ്റാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...