ബംഗാള്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും ഇപ്പോള്‍ വന്ന ഫലം തെരഞ്ഞെടുപ്പ് പ്രക്രിയയെ കൊള്ളയടിച്ച് നേടിയതാണെന്നും മമത ആരോപിച്ചു. ‘ഞാന്‍ തോറ്റിട്ടില്ല. അതിനാല്‍ രാജ്ഭവനില്‍ പോയി രാജി നല്‍കാന്‍ തയാറല്ല. ഇങ്ങനെയല്ല ജനാധിപത്യ പ്രക്രിയ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഒരു തെറ്റായ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത്. വൃത്തികെട്ട കളികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളിച്ചത്. തൃണമൂലിന്റെ യഥാര്‍ഥ എതിരാളി ബിജെപി ആയിരുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു’ -മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഹാറിലും ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് കൊള്ള നടത്തി ഭരണം പിടിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിച്ച് മമത പറഞ്ഞു. ഇത്തവണ ബംഗാളിലും അത് സംഭവിച്ചിരിക്കുകയാണ്. തന്നെ പോളിങ് ബൂത്തില്‍ വെച്ച് ആക്രമിച്ചെന്നും മമത ആരോപിച്ചു. വയറിലും പുറത്തും ചവിട്ടേറ്റു. സിസിടിവി ഓഫായിരുന്നു. കൗണ്ടിങ് സ്റ്റേഷന് പുറത്തേക്ക് തള്ളിയിറക്കി. ഒരു സ്ത്രീ എന്ന നിലയില്‍ എന്നോട് മോശമായി പെരുമാറി. കേന്ദ്ര സേനകള്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ? എനിക്ക് ഒന്നും പറയാനില്ല. കേന്ദ്രത്തില്‍ മുന്‍പും ബിജെപി സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല -മമത പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...