നീറ്റ് പരീക്ഷ ജയിക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് 23 വയസുകാര ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപ് യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. “മമ്മി-പാപ്പ, ഐ ലവ് യു” എന്നാണ് കത്തിലുള്ളത്. ഡെറാഡൂണിലെ പട്ടേൽ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടിലെ മുറിയിൽ, സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസ് പറയുന്നതനുസരിച്ച്, മെഡിക്കൽ വിദ്യാഭ്യാസത്തിനായി യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ മുൻപത്തെ ശ്രമങ്ങളിൽ വിജയം നേടാൻ കഴിയാത്തത് കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലും നിരാശയിലുമാഴ്ത്തിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

സംഭവസ്ഥലത്തുനിന്നും വൈകാരികമായ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി സദർ സർക്കിൾ ഓഫീസർ അങ്കിത് സ്ഥിരീകരിച്ചു. പ്രാഥമികമായി ഇതൊരു ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...