ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ കേ​ര​ള സം​ഘം തെ​ന്മ​ല ഡാം ​സ​ന്ദ​ര്‍​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍ : ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ കേ​ര​ള സം​ഘം തെ​ന്മ​ല ഡാം ​സ​ന്ദ​ര്‍​ശി​ച്ചു. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ള്‍​പ്പെ​ടെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ഡാം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ വേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ വി​ല​യി​രു​ത്താ​നാ​ണ് സം​ഘം എ​ത്തി​യ​ത്.

അ​ടു​ത്തി​ടെ ഡാ​മി​ന്റെ അ​നു​ബ​ന്ധ​മാ​യ ക​ല്ല​ട​യാ​റ്റി​ലെ ആ​യി​ര​നെ​ല്ലൂ​ര്‍ ക​ട​വി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത് ഈ ​സം​ഘ​മാ​ണ്. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോള്‍ സം​ഘ​ത്തി​ന് എ​ത്ര​യും വേ​ഗം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്രവര്‍ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ത്തി​ന്റെകൂ​ടി ഭാ​ഗ​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്.

ഡാം ​കാ​ച്മെന്റ്  ഏ​രി​യാ​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍, ജ​ല​നി​ര​പ്പ്, ഡാം ​പ​രി​സ​ര​ത്തെ കു​ടും​ബ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും കെ.​ഐ.​പി അ​ധി​കൃ​ത​രി​ല്‍​നി​ന്ന്​ സം​ഘം ശേ​ഖ​രി​ച്ചു. ദു​ര​ന്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ ഡാ​മി​ലെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്‍ സം​ഘം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​ര്‍​ന്ന്​ ഡാം ​ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന്​ ക​ല്ല​ട​യാ​റ്റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു​മാ​സ​മാ​യി ജ​ല​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തി​നാ​യി ഷ​ട്ട​റു​ക​ള്‍ 30 സെ.​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ.​കെ. മ​ന്‍​ണ്ഡ​ല്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ന​വീ​ന്‍​കു​മാ​ര്‍, സം​ഘ​ങ്ങ​ളാ​യ വി​ശാ​ഖ്, മോ​ഹ​ന്‍, പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടാ​തെ സം​ഘ​ത്തോ​ടൊ​പ്പം ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്‌ട് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ടെ​സി​മോ​ന്‍, പു​ന​ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ന​സി​യ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ടി.​എ​സ്. വി​ജ​യ​ല​ക്ഷ്മി, അ​സി.​എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ മ​ണി​ലാ​ല്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ ശി​വ​ശ​ങ്ക​ര്‍, അ​സ്മി​ന്‍ അ​ന്‍​വ​ര്‍, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...