നമ്പി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാരക്കസില്‍ പുതിയ ഹര്‍ജിയുമായി മുന്‍ എസ്‍.പി എസ്.വിജയന്‍ കോടതിയില്‍. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും ചാരക്കേസില്‍ പ്രതികളുമായിരുന്ന നമ്പി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടന്വേഷണം വേണമെന്നാണ് ഹര്‍ജി.

1996 ല്‍ സിബിഐ സ്വത്ത് സമ്പാദനത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. അന്ന് കേസന്വേഷിച്ച സിബിഐ ഡി.വൈ.എസ്.പി ഹരി വല്‍സന് നമ്പി നാരായണന്‍ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നുമാണ് വിജയന്‍റെ പുതിയ ഹര്‍ജിയിലെ ആരോപണം. അതിനാല്‍ സിബിഐ നേരത്തെ അവസാനിപ്പിച്ച അഴിമതി  കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജി. ഇതില്‍ 30 ന് വാദം കേള്‍ക്കും.

ഐഎസ്ആര്‍ഒ ചാരകേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐ ഉദ്യോഗസ്ഥര്‍ക്കും മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യക്കും തിരുനല്‍വേലി ജില്ലയില്‍ ഭൂമി നല്‍കിയെന്ന് എസ്.വിജയന്‍റെ മറ്റൊരു ഹര്‍ജിയില്‍ 27ന് വിധി പറയും. ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനു ശേഷമാണ് വിധിപറയാനായി തിരുവനന്തപുരം സിജെഎം കോടതി മാറ്റിയത്. ചാരക്കേസിലെ ഗൂഡാലോചനയിലെ ഒന്നാം പ്രതിയാണ് ഹ‍ര്‍ജിക്കാരനായ എസ്.വിജയന്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...