സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച യുവാവ് ഭാര്യാപിതാവിന്റെ കല് തല്ലി ഒടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരത. സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാപിതാവിന്റെ കാല് തല്ലിയൊടിച്ചു. കൊച്ചി ചക്കരപറമ്പിലാണ് സംഭവം. പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്‌സന് എതിരെയാണ് പരാതി. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതി.

രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. വിവാഹത്തിന് മുന്‍കൈയെടുത്ത പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും ആരോപണമുണ്ട്. പരാതി കൊടുത്തിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച്‌ കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു.

വിവാഹം കഴിഞ്ഞിട്ട് രണ്ടര മാസമായിട്ടുള്ളൂ . കുട്ടിയെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തിനുചുറ്റും നഖം കൊണ്ട് പിടിച്ച പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ അട്ട കടിച്ചതാണെന്ന് ഭര്‍ത്താവ് പറഞ്ഞു. ജീവിതം പാഴാവുമെന്ന് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് പറയുന്നു. കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവും ഭാര്യമാതാവും സ്വര്‍ണം ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയും പറയുന്നു.

50 പവന്‍ സ്വര്‍ണമാണ് വീട്ടുകാര്‍ നല്‍കിയത്. വീട്ടില്‍ നിന്ന് ഷെയര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. രാത്രി ഉപദ്രവിക്കും. വായ് പൊത്തിപ്പിടിച്ച്‌ നടുവിന് ഇടിക്കും. വേദനിച്ച്‌ കരയാന്‍ പോലും കഴിയില്ല. ഭര്‍ത്തൃമാതാവിനോട് പറഞ്ഞപ്പോള്‍ സ്വര്‍ണവും പണവും കൊണ്ടുവന്നില്ലല്ലോ സഹിച്ചോ എന്ന് പറഞ്ഞു. ഭക്ഷണം തരില്ലായിരുന്നു. അച്ഛനും സഹിക്കണമെന്നാണ് പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു. രണ്ടാം വിവാഹമാണ്, ഒറ്റപ്പെട്ടുപോകുമെന്നാണ് അച്ഛന്‍ പറഞ്ഞത്. ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഭര്‍ത്താവ് വധ ഭീഷണിയും നടത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...