യമനിൽ റമദാൻ ധനസഹായ വിതരണത്തിനിടെ വന്‍ ദുരന്തം; 85 മരണം

For full experience, Download our mobile application:
Get it on Google Play

സൻആ: ആഭ്യന്തര യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിൽ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ ഒരു സർക്കാർ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം. റമദാനിന്റെ അവസാനദിനങ്ങളിലുള്ള ധനസഹായ വിതരണത്തിനിടെയാണ് വൻദുരന്തമുണ്ടായത്.ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രർക്ക് ധനസഹായം വിതരണം ചെയ്തത്. ഇതു സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ഹൂതി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതാണ് ദുരന്തത്തിനിടയാക്കിയത്. വെടിവച്ചത് വൈദ്യുതി ലൈനിൽ തട്ടി പൊട്ടിത്തെറിച്ചു. സ്‌ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു. ഇതിനിടെ തിരക്കിൽപെട്ടാണ് വൻദുരന്തമുണ്ടായത്.

അപകടത്തിൽ നൂറുകണക്കിനുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് യമൻ ആരോഗ്യവൃത്തങ്ങൾ നൽകുന്ന വിവരം. നിരവധി പേർ ചേതനയറ്റ് നിലത്തു കിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലർ ജീവനുവേണ്ടി നിലവിളിക്കുന്നതും വിഡിയോയിൽ കാണാം. വൻദുരന്തമാണ് നടന്നതെന്ന് യമൻ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

സഹായവിതരണം സംഘടിപ്പിച്ച രണ്ട് കച്ചവടക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.യമനിന്റെ തലസ്ഥാനമായ സൻആ 2014ലാണ് ഹൂതികൾ പിടിച്ചടക്കുന്നത്. ഔദ്യോഗിക സർക്കാരിനെ അട്ടിമറിച്ചാണ് വിമതസംഘം തലസ്ഥാനമടക്കം യമനിന്റെ പ്രധാന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയത്. ഇതിനു പിന്നാലെയാണ് സൗദി സഖ്യസേന യമനിൽ ഇടപെട്ടത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...

ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ

0
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന്...

പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ

0
തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...