സഹകരണ മേഖലയെ ദുർബ്ബലമാക്കുന്ന സമീപനങ്ങൾക്കെതിരെ ജാഗരൂഗരായിരിക്കണം ; മാത്യു ടി തോമസ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേരളത്തിലെ സഹകരണ മേഖലയെ ദുർബ്ബലമാക്കുന്ന സമീപനങ്ങൾക്കെതിരെ ജാഗരൂഗരായിരിക്കണമെന്ന് മാത്യു ടി തോമസ് എം.എൽ.എ പ്രസ്താവിച്ചു. അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ മല്ലപ്പള്ളി താലൂക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ താലൂക്കിലെ പ്രവർത്തനം മികച്ചതാണെന്നും എം.എൽ.എ. പറഞ്ഞു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ അഭിലാഷ് പി.ആർ, സഹകരണ ബാങ്ക് പ്രസിഡന്റമാരായ കെ.എസ് വിജയൻ പിള്ള, അലക്സാണ്ടർ വറുഗീസ്, കെ.പി. ഫിലിപ്പ്, ജോൺസ് വറുഗീസ്, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ രാജൻ എം ഈപ്പൻ, രവീന്ദ്രൻ.എസ്, മനോജ് വി.കെ., തോമസ് ഏബ്രഹാം, റെജി പോൾ, സഹകരണ ബാങ്ക് സെക്രട്ടറിമാരായ മധുലാൽ.പി, ജൂബി ബാബു, അലക്സാണ്ടർ.സി, ഷൈജു സി അലക്സ്, സഹകരണ സംഘം സൂപ്രണ്ട് വനജാദേവി ജി.എസ് എന്നിവർ പ്രസംഗിച്ചു.

സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ ഗുരുതര രോഗ ബാധിതർക്കും അപകടത്തിൽപ്പെട്ട് കിടപ്പു രോഗികളായവർക്കും മാതാപിതാക്കളുടെ മരണത്തെ തുടർന്ന് വായ്പകൾക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ധനസഹായം നൽകുന്ന പദ്ധതിയാണിത്. താലൂക്കിൽ 45 അംഗങ്ങൾക്കായി 9,20,000 രൂപയാണ് ഈ രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്തത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...