ഐഫോണ്‍ 15 പ്രോയ്ക്ക് വിലക്കിഴിവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ വിവിധ വില്‍പന പ്ലാറ്റ്‌ഫോമുകളില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് വിലക്കിഴിവ്. ഫ്ലിപ്‌കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളിലാണ് ഓഫര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയിലെ യഥാര്‍ഥ വില 1,34,900 രൂപയാണ്. എന്നാല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ടിലും വിജയ് സെയില്‍സിലും ക്രോമയിലും ഐഫോണ്‍ 15 പ്രോയ്ക്ക് ഇപ്പോള്‍ ഓഫറുണ്ട്. ഫ്ലിപ്‌കാര്‍ട്ടാണ് ഏറ്റവും ആകര്‍ഷകമായ ഓഫര്‍ വെച്ചുനീട്ടുന്നത്. ഫ്ലിപ്‌കാര്‍ട്ട് 14,910 രൂപയുടെ കിഴിവ് ഫോണിന് നല്‍കുന്നു.

ഇതോടെ 1,34,900 രൂപയുടെ ഫോണ്‍ 1,19,990 രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാം. ക്രോമയിലും വിജയ് സെയില്‍സിലും 6,910 രൂപ വീതമാണ് ഓഫര്‍. ഫോണ്‍ ഓഫര്‍ കഴിഞ്ഞ് ലഭ്യമാകുന്ന വില 1,27,990 രൂപ. മറ്റ് വില്‍പന പ്ലാറ്റ്ഫോമുകളിലും നിലവില്‍ ഓഫറുകള്‍ ലഭ്യമാണ്. ആമസോണില്‍ 6,700 രൂപയും റിലയന്‍സ് ഡിജിറ്റലില്‍ 5,000 രൂപയും കിഴിവ് ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കും. മറ്റ് ബാങ്ക് ക്യാഷ്‌ബാക്ക് ഓഫറുകളില്ലാതെയുള്ള കിഴിവാണിത്. 6.1 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഐഫോണാണ് 15 പ്രോ. എല്‍ടിപിഒ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഈ ഫോണിന് വരുന്നത്. പിന്‍ഭാഗത്ത് 48 മെഗാപിക്‌സല്‍ വൈഡ്, 12 മെഗാപിക്‌സല്‍ 3x ടെലിഫോട്ടോ, 12 മെഗാപിക്‌സര്‍ അള്‍ട്രാവൈഡ് എന്നീ ക്യാമറകളും, 12 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ് ഐഫോണ്‍ 15 പ്രോയുടെ സവിശേഷതകള്‍. ടൈപ്പ്-സി യുഎസ്‌ബി പോര്‍ട്ട്, ഗ്ലാസിലും ടൈറ്റാനിയത്തിലും വരുന്ന പുറംഭാഗം, ഐപി68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ്, വയര്‍ലെസ് ചാര്‍ജിംഗ്, 5ജി, ഡുവല്‍ സിം, വൈഫൈ 6-ഇ, ബ്ലൂടൂത്ത് 5.3 എന്നിവയും ഐഫോണ്‍ 15 പ്രോയുടെ ഫീച്ചറുകളാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...