മുൻ റെയിൽവേ മന്ത്രി മുകുൾ റോയി ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ നേതാവുമായ മുകുൾ റോയിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതർ. വീട്ടിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് മുകുളിനെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയിൽ പരിക്കേറ്റ മുകുൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ബുധനാഴ്ച വൈകുന്നേരമാണ് കുളിമുറിയിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ റോയിയെ ആശുപത്രിയിലെത്തിച്ചത്. നാഡീസംബന്ധമായ അസുഖങ്ങളാൽ നേരത്തെ മുകുൾ ചികിത്സ തേടിയിരുന്നു. ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ടുകൾക്കായി കാത്തിരിക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ‘ആശുപത്രിയിൽവെച്ച് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി. ഈ സാഹചര്യത്തിൽ ബാബ വിഷാദാത്തിലാണ്. അദ്ദേഹത്തിന്‍റെ ശാരീരിക നില തൃപ്തികരമാണ്. എന്നിരുന്നാലും അപകടം തരണം ചെയ്തുവെന്ന് പറയാൻ പറ്റില്ല. ഞങ്ങളെല്ലാവരും ബാബയുടെ കൂടെയുണ്ട്’. മകൻ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ റോയ് 2017ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ ഉത്തര മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...

എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ : 267 കോടിയുടെ ഡിപിആർ

0
കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ...

നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം ദില്ലി ഹൈക്കോടതിയിൽ

0
ദില്ലി : നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം...

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...