സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു ; ആരോഗ്യവകുപ്പിന് ആശങ്ക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. സര്‍ക്കാരിന്‍റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. കോവിഡ് ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തില്‍ ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം, തലച്ചോറില്‍ രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

സംസ്ഥാനത്തൊട്ടാകെയുള്ള 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണ്. 7,409 പേരാണ് ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുള്ളത്. പേശി, അസ്ഥി സംബന്ധമായ അസുഖങ്ങളുമായി 3341 പേര്‍ ചികിത്സ തേടി. ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ഞരമ്പ് സംബന്ധമായ രോഗങ്ങളുമായി 1400 പേരും ചികില്‍സ തേടിയിട്ടുണ്ട്.

അതേസമയം കോവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണത്തിലും കേരളം ഇപ്പോള്‍ മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇരുപതിനടുത്താണ് പ്രതിദിന മരണ സംഖ്യ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...