പങ്കാളിയെ ഇഷ്ട്ടമില്ല ; യുവ ദമ്പതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: യുവ ദമ്പതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി ഉത്തരവ്. ഭർത്താവിന് പങ്കാളിയോട് താൽപ്പര്യമില്ലെന്ന കാരണത്താലാണ് ഔറംഗബാദ് കോടതി യുവ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. ദമ്പതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും വിവാഹം റദ്ദാക്കുകയാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 കാരിയായ യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയിൽ കോടതി ഈ അപേക്ഷ നിരസിച്ചു. ഇതിനെത്തുടർന്നാണ് ഭർത്താവ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. സാധാരണ രീതിയിൽ നിന്നും ഈ കേസിൽ പങ്കാളിയോടുള്ള താൽപ്പര്യമില്ലായ്മ വ്യത്യസ്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

ആപേക്ഷിക ബലഹീനതയാണ് വിവാഹത്തിൽ നിന്ന് പിൻമാറാനായി യുവാവ് വിശദീകരിക്കുന്നത്. ഇത് കണക്കിലെടുത്ത കോടതി ഒരു വ്യക്തിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെങ്കിലും പങ്കാളിയുമായി അത് ചെയ്യാൻ കഴിവില്ലാത്ത ഒരു സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണിതെന്ന് പറയുന്നു. അത്തരം ആപേക്ഷിക ബലഹീനതയ്ക്ക് ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു. ഈ കേസിൽ ഭർത്താവിന് ഭാര്യയോട് ആപേക്ഷികമായി ബലഹീനത ഉണ്ടെന്നാണ് മനസ്സിലാവുന്നത്. വിവാഹത്തിൽ നിന്ന് പിൻമാറാനുള്ള കാരണം ഭർത്താവിൻ്റെ ഈ പ്രത്യക്ഷമായ ആപേക്ഷിക ബലഹീനതയാണെന്ന് ഹൈക്കോടതി പറയുന്നു. ഇതുമൂലമുണ്ടാവുന്ന യുവദമ്പതികളുടെ നിരാശയും വേദനയും അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...