യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ ജലവിഭവ വകുപ്പിനെ ചൊല്ലി കേരള കോൺഗ്രസും ആർഎസ്‍പിയും തമ്മിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ കീറാമുട്ടിയായി ജലവിഭവ വകുപ്പ്. കേരള കോൺഗ്രസും ആർഎസ്‍പിയും ജലവിഭവ വകുപ്പ് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന വാശിയിൽ നിന്ന് ജോസഫ് ഗ്രൂപ്പ് പിന്നോട്ട് പോയിട്ടുണ്ട്. എട്ടിൽ ഏഴ് സീറ്റും വിജയിച്ച ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ഈ വകുപ്പ് ജലവിഭവ വകുപ്പ് തന്നെ വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ ജലവിഭവ വകുപ്പിനായി ആർഎസ്‍പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌ വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിന്‍റെ പ്രതികരണം.

തുടർന്ന് കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ​ഗ്രൂപ്പ് അയഞ്ഞത്. ജലവിഭവ വകുപ്പ് അല്ലെങ്കിൽ കൃഷിയെന്ന് എന്ന് കോണ്‍ഗ്രസ് മോൻസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കൃഷിവകുപ്പിൽ താൽപര്യം ഇല്ലെന്നാണ് മോൻസിന്‍റെ നിലപാട്. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള യുഡിഎഫിലെ ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല. ഗവർണർക്ക് പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായി തുടരുകയാണ്. മുസ്ലിം പ്രതിനിധികൾ ആരൊക്കെ എന്നതിലടക്കം ഭിന്നതയുണ്ട്. ഷാനിമോൾക്കായി വി ഡി സതീശനും ടി സിദ്ദീഖിനായി കെ സി വേണുഗോപാലും അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് എൻ ശക്തൻ ആവശ്യപ്പെടുന്നു. പട്ടിക വർഗ പ്രാതിനിധ്യം ഉയർത്തി ആണ് ഐ സി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...