നിയമനത്തെച്ചൊല്ലി സിപിഎമ്മിൽ തർക്കം ; ചെങ്ങറ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങറ : താത്കാലിക ജീവനക്കാരന്റെ നിയമനത്തെച്ചൊല്ലി സിപിഎമ്മിൽ തർക്കം നിലനിൽക്കുന്ന ചെങ്ങറ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് രാജിവെച്ചു. സിപിഎം നോമിനിയായ പ്രസിഡന്റ് വിത്സൺ ടി. ജോർജാണ് രാജിവെച്ചത്. ദീർഘകാലമായി സിപിഎം ഭരിക്കുന്ന സഹകരണസംഘമാണ് ഇത്. ഇവിടത്തെ ക്ലാർക്കിന്റെ താത്കാലിക ഒഴിവിലേക്ക് മുൻ ബാങ്ക് സെക്രട്ടറിയുടെ മകനെ പരിഗണിക്കണമെന്ന് സിപിഎം കോന്നി താഴം ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ രാജിവെച്ചു. സിപിഎം ജില്ലാ കമ്മിറ്റിക്ക് നിയമനം സംബന്ധിച്ച് പരാതി കിട്ടിയിരുന്നു. മുൻ സെക്രട്ടറിയുടെ മകനെ നിയമിക്കുന്നതിനെ സിപിഎം ജില്ലാ നേതൃത്വം അനുകൂലിച്ചില്ല. ഇതോടെ ലോക്കൽ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാൻ കഴിയാതെ വന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...